ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു

redmi

വരും കാത്തിരുന്ന ഷവോമി നോട്ട് 5 പ്രോയുടെ ഓപ്പണ്‍ സെയില്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഫ്‌ളിപ്കാര്‍ട്ടിലൂടെയും Mi.com/in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയുമാണ് ലഭ്യമാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ വച്ചു നടന്ന ചടങ്ങിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്. ഈ ഫോണിന് 2000 രൂപ ക്യാഷ്ബാക്ക് ഓഫറും അതു പോലെ 4.5TB അധിക ഡേറ്റയും ജിയോ നല്‍കുന്നു.

കൂടാതെ മൂന്നു മാസത്തെ ഹങ്കാമ മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും ഉണ്ട്. ഫ്‌ളിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ആക്‌സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ഫോണ്‍ വാങ്ങുകയാണെങ്കില്‍ 5 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും.

14,999 രൂപയാണ് ഫോണിന്റെ വില. 4ജിബി, 6ജിബി 64ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ് ഫോണിന്. 6ജിബി വാരിയന്റിന് 16,999 രൂപയാണ് വില. 20 എംപി ഫ്രണ്ട് ക്യാമറയും ഫേസ് അണ്‍ലോക്ക് ഫീച്ചറുകളും ഫോണിലുണ്ട്. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റോടു കൂടിയ 12എംപി, 5എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളും ഫോണിലുണ്ട്.

1080×2160 സ്‌ക്രീന്‍ റെസൊല്യൂഷനില്‍ 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 5 പ്രോയുടേത്. 636 ക്വാല്‍കോം സ്‌നാപ്ഡ്രാഗണും miui 9 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 7.1.1 നൗഗാട്ട് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 4,000 എംഎഎച്ചാണ് ബാറ്ററി. നീല, കറുപ്പ്, ഗോള്‍ഡ്, റോസ് എന്നീ നിറങ്ങളിലും ഫോണ്‍ ലഭ്യമാകും.

Top