ഷവോമിയുടെ റെഡ്മി പരമ്പരയിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ‘റെഡ്മി നോട്ട് 5എ’ എത്തി

ഷാവോമിയുടെ റെഡ്മി പരമ്പരയില്‍പ്പെട്ട ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ‘റെഡ്മി നോട്ട് 5എ’ വിപണിയിൽ അവതരിപ്പിച്ചു.

സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട് 16 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയും സെല്‍ഫി ഫ്‌ലാഷും ഉള്ള മികച്ചെരു സെല്‍ഫി ക്യാമറ ഫോണ്‍ ആണ് റെഡ്മി നോട്ട് 5 എ.

1280 x 720 റെസലൂഷനില്‍ 5.5 ഇഞ്ചാണ് ഡ്യുവല്‍ സിം ഉപയോഗിക്കാവുന്ന ഫോണിന്റെ ഡിസ്‌പ്ലേക്കുള്ളത്.

മികച്ച ദൃശ്യാനുഭവം നല്‍കുമെങ്കിലും ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ അല്ല ഇത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 3ജിബി, 4ജിബി റാം വാരിയന്റുകളില്‍ ലഭ്യമാവും. അതു മാത്രമല്ല സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസറില്‍ 2 ജിബി റാം 16 ജിബി സ്റ്റോറേജില്‍ മറ്റൊരു പതിപ്പും ഷവോമി പുറത്തിറക്കും. 3080 mAh ന്റേതാണ് ബാറ്ററി.

കമ്പനികൾ സാധാരണ നിലയിൽ സ്മാര്‍ട്‌ഫോണുകളുടെ പിന്‍ ക്യാമറയ്ക്കാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ റെഡ്മി നോട്ട് 5 എയ്ക്ക് 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും 13 മെഗാപിക്‌സലിന്റേതാണ് പിന്‍ ക്യാമറയും
ആണുള്ളത്‌.

3ജിബി 4ജിബി വാരിയന്റുകളില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉണ്ടാവും.

ആന്‍ഡ്രോയിഡ് 7.1 ന്യൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഷാമ്പയിന്‍ ഗോള്‍ഡ്, റോസ് ഗോള്‍ഡ്, പ്ലാറ്റിനം സില്‍വര്‍ നിറങ്ങളില്‍ റെഡ്മി നോട്ട് 5 എ പുറത്തിറങ്ങും.

2ജിബി റാമില്‍ പുറത്തിറങ്ങുന്ന റെഡ്മി നോട്ട് 5 എയ്ക്ക് 699 യുവാനാണ് ചൈനയില്‍ വില ( ഏകദേശം 6719 രൂപ) 3ജിബി റാം പതിപ്പിന് 899 യുവാനും( ഏകദേശം 8641 രൂപ) 4ജിബി റാം പതിപ്പിന് 1199 യുവാനുമാണ് (ഏകദേശം 11,525 രൂപ)വില.

Top