പിഎഫ് പെന്‍ഷന്‍ കമ്യൂട്ട് ചെയ്തവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ നല്‍കാനുള്ള ശുപാര്‍ശ പരിഗണനയില്‍

money

കൊച്ചി: പിഎഫ് പെന്‍ഷന്‍ കമ്യൂട്ട് ചെയ്തവരില്‍ നിന്ന് 15 വര്‍ഷത്തിനുശേഷം മുഴുവന്‍ പെന്‍ഷന്‍ നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ ഡോ. വി.പി.ജോയി. ഒരു സ്വകാര്യ വാര്‍ത്താ ചാനലില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പെന്‍ഷന്‍ കമ്യൂട്ട് ചെയ്തവര്‍ക്ക് മരണംവരെ പെന്‍ഷന്‍തുക പിടിക്കുന്നതായിരുന്നു വ്യവസ്ഥ.

ഈ രീതി പിന്‍വലിക്കുന്നതും അസംഘടിതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇപിഎഫ്ഒയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യവും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലലുണ്ട്.

സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി ഏകദേശം നാലരക്കോടി അംഗങ്ങളാണ് നിലവില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലുള്ളത്.

പിഎഫിലേക്കുള്ള തുകയായി ഇപിഎഫ്ഒ നിശ്ചയിച്ചിരിക്കുന്ന 15,000 രൂപ പരിധി എന്നത് ആകെ ശമ്പളത്തിന്റെ നിശ്ചിത ശതമാനമാക്കി ഉയര്‍ത്തണമെന്ന ശുപാര്‍ശ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചതായി ഡോ. വി.പി.ജോയി അറിയിച്ചു.

Top