ലിവര്‍പൂള്‍ താരം മൊഹമ്മദ് സലായെയും നെയ്മറെയും കണ്ണുവെച്ച് റയല്‍

ലിവര്‍പൂള്‍ താരം മൊഹമ്മദ് സലായെ വലയിലാക്കാനുള്ള ശ്രമങ്ങളുമായി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് രംഗത്ത്. 200 മില്ല്യന്‍ യൂറോ എന്ന വമ്പന്‍ ഓഫറാണ് റയല്‍ മുന്നോട്ടുവെക്കുന്നത്.

ഈ വര്‍ഷത്തെ പിഎഫ്എ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ സലാഹ് തകര്‍പ്പന്‍ ഫോമിലാണ്. താരത്തിനായി ബാഴ്‌സലോണയും രംഗത്തുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഏതായാലും സലാഹ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വിട്ട് സ്പാനിഷ് ലീഗിലേക്ക് ചേക്കേറുമോ എന്നറിയാന്‍ കാത്തിരിക്കണം.

അതേസമയം പിഎസ്ജി സൂപ്പര്‍ താരം നെയ്മറെ ടീമിലെത്തിക്കാനും റയല്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Top