റൊണാള്‍ഡോയുടെ വീമ്പടിക്ക് മെസ്സിയുടെ കിടിലന്‍ മറുപടി ; റയല്‍ മാഡ്രിഡിനെ തറപറ്റിച്ച് ബാഴ്‌സ

ബാഴ്‌സ: എല്‍ ക്ലാസിക്കോ ഫുട്‌ബോള്‍ പോരാട്ടത്തില്‍ ബാഴിസലോണയോട് റയല്‍ മാഡ്രിഡിന് നാണം കെട്ട തോല്‍വി.

മെസിയുടെയും കൂട്ടരുടെയും മുന്നില്‍ റൊണാള്‍ഡോയും സംഘവും നിഷ്പ്രഭരായി.

മുന്നില്‍ നിന്ന് പടനയിച്ച മെസി തന്നെയാണ് കറ്റാലന്‍ വമ്പന്‍മാര്‍ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം.

സുവാരസും മെസിയും വിദാലുമാണ് റയലിന്റെ ഗോള്‍വല കുലുക്കിയത്.

ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം 54-ാം മിനിട്ടില്‍ ലൂയി സുവാരസാണ് ആദ്യ ഗോള്‍ നേടിയത്.

പത്തുമിനിട്ടുകള്‍ക്കിപ്പുറം പെനാല്‍ട്ടിയിലൂടെ മെസിയും വലകുലുക്കി.

ഇഞ്ചുറി ടൈമിലെ വിദാലിന്റെ ഗോള്‍ കൂടിയായപ്പോള്‍ റയലിന്റെ പതനം പൂര്‍ത്തിയായി.

എല്‍ ക്ലാസിക്കോയിലെ തകര്‍പ്പന്‍ ജയത്തോടെ ലാലിഗ കിരീടത്തിലേക്ക് ബാഴ്‌സലോണ ഒരു പടി കൂടി അടുത്തിരിക്കുകയാണ്.

രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ 9 പോയിന്റ് ലീഡ് നേടാന്‍ ബാഴ്‌സയ്ക്കായി.

താനാണ് ലോകത്തിലെ മികച്ച കളിക്കാരനെന്ന് മെസ്സിയെ വെല്ലുവിളിച്ച റൊണാള്‍ഡോയ്ക്ക് ഏറ്റ കനത്ത അടി തന്നെയാണ് ബാഴ്‌സലോണയുടെ തകര്‍പ്പന്‍ വിജയം.

Top