ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് പരിശീലകനായി രവി ശാസ്ത്രി

മുംബൈ: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് പരിശീലകന്‍ എന്ന ഖ്യാതി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിക്ക്.

11.7 ലക്ഷം ഡോളറാ(10 കോടി രൂപ)ണ് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ പുതിയ കണക്കുകള്‍ പ്രകാരം ശാസ്ത്രിയുടെ വാര്‍ഷിക വരുമാനം.

ഡാരന്‍ ലേമാന്‍, ട്രെവര്‍ ബെയ്ലിസ് എന്നിവരാണ് ശാസ്ത്രിക്കു പിന്നിലുള്ളവര്‍. 55 ലക്ഷം ഡോളര്‍, 52 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് ഇവര്‍ യഥാക്രമം പ്രതിഫലം വാങ്ങുന്നത്.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ സ്റ്റീവന്‍ സ്മിത്താണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. 14 ലക്ഷം ഡോളറിലധികമാണ് സ്മിത്ത് ഒരു വര്‍ഷം നേടുന്നത്. സിംബാവെ ക്യാപ്റ്റന്‍ ഗ്രേം ക്രീമര്‍ ഡ്രോസിനു കിട്ടുന്ന തുകയുടെ 20 മടങ്ങാണ് സ്റ്റീവന്‍ സ്മിത്തിന് കിട്ടുന്നത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒരു വര്‍ഷം നേടുന്നത് 10 ലക്ഷം ഡോളറാണ്. എന്നാല്‍ ബിസിസിഐയില്‍ നിന്നുള്ള പ്രതിഫലവും ഐപിഎല്‍ മത്സരങ്ങളില്‍ നിന്നുള്ളതെല്ലാം ചേര്‍ത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വലിയ സമ്പന്നന്‍ വിരാട് കോഹ്ലി തന്നെ. എന്നാല്‍ വാര്‍ഷിക പ്രതിഫല കണക്കില്‍ കോഹ്ലിയേക്കാന്‍ പ്രതിഫലം പരിശീലകനായ ശാസ്ത്രി നേടുന്നു.

Top