ലോകത്തിലെ ഏറ്റവും വിശിഷ്ടവും അമൂല്യവുമായ വജ്രം ലണ്ടനില്‍ ലേലത്തിനൊരുങ്ങുന്നു

diamond

ലണ്ടന്‍: ലോകത്തിലെ ഏറ്റവും അമൂല്യമായ വജ്രം ലേലത്തിനൊരുങ്ങുന്നു. 102.34 കാരറ്റ് ശുദ്ധിയുള്ള വജ്രത്തിന് ഏകദേശം 212 കോടി രൂപ(3.3 കോടി ഡോളര്‍)വിലയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സോത്തെബിസ് ഗ്രൂപ്പിന്റെ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

ബോട്‌സ്വാനയിലെ ഖനിയില്‍ നിന്ന് കുഴിച്ചെടുത്തതാണ് ഈ വെളുത്ത വജ്രം. ഏറ്റവും അമൂല്യമായതും ശുദ്ധിയുള്ളതുമായ വജ്രക്കല്ലാണിതെന്ന് സോത്തെബിസ് അഭിപ്രായപ്പെടുന്നു.

Top