ഒഡീഷയില്‍ ആറു വയസുകാരിയെ ബലാത്സംഗത്തിരയായ നിലയില്‍ കണ്ടെത്തി

CHILD-RAPE

ഭൂവനേശ്വര്‍: ഒഡീഷയില്‍ ബിസ്‌ക്കറ്റ് വാങ്ങാന്‍ കടയിലേയ്ക്കു പോയ ആറു വയസുകാരിയെ ബലാത്സംഗത്തിനിരയായ നിലയില്‍ കണ്ടെത്തി. സമീപത്തെ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും ഗുരുതരാവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ തീവ്രപരിചരണ സംഭവത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന്‌ 25കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പവര്‍കട്ടുള്ള സമയത്തായിരുന്നു കുട്ടി ബിസ്‌ക്കറ്റ് വാങ്ങുവാന്‍ പോയത്. ഏറെ സമയം കഴിഞ്ഞും തിരികെ എത്താതായതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരിച്ചിലിലാണ് സമീപത്തെ സ്‌കൂള്‍ പരിസരത്ത് നിന്ന് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. വായില്‍ നിന്നും തലയില്‍ നിന്നും രക്തം ഒലിച്ച നിലയില്‍ വിവസ്ത്രയായ നിലയിലായിരുന്നു പെണ്‍കുട്ടി. കുട്ടി മരിച്ചെന്ന് കരുതിയാണ് പ്രതി കടന്ന് കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

Top