ചെന്നൈയില്‍ 11 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 18 പേര്‍ അറസ്റ്റില്‍

rape

ചെന്നൈ: ചെന്നൈ ഐനാപുരത്ത് 11 കാരിയെ 21 പേര്‍ ചേര്‍ന്ന് ഏഴ് മാസം പീഡിപ്പിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിനിരയായ കുട്ടിയുടെ കുടുംബം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പീഡിപ്പിച്ചവരില്‍ അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണം ചെയ്യുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഏഴ് മാസമായി കുട്ടിയെ ഇവര്‍ പീഡനത്തിനിരയാക്കിയിരുന്നു. ജനുവരിയില്‍ കുട്ടിയെ ഇവരില്‍ ചിലര്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി പീഡിപ്പിക്കുകയും പിന്നീട് ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. പിന്നീട് ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ മറ്റുള്ളവര്‍ പീഡിപ്പിച്ചത്.

ചിലര്‍ തന്നെ പീഡിപ്പിച്ചതായി കുട്ടി സഹോദരിയോട് പറയുകയും തുടര്‍ന്ന് അമ്മയെ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് അമ്മയാണ് ഐനാപുരത്തെ ജി 5 പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ 18 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Top