rape attempt against south indian actress

പാലക്കാട്: തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍ താരത്തിനു നേരെയും ലൈംഗിക അതിക്രമം നടന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒറ്റപ്പാലത്ത് നടന്ന പ്രമുഖ സംവിധായകന്റെ സിനിമാ ചിത്രികരണസ്ഥലത്തേക്ക് പോകുകയായിരുന്ന തെന്നിന്ത്യയിലെ സൂപ്പര്‍ നായികക്കാണ് ദുരനുഭവമുണ്ടായത്.

രാത്രി പത്തരയോടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് ലൊക്കേഷനിലേക്ക് പുറപ്പെട്ട നടിയെ കാറില്‍ ഡ്രൈവര്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കരാട്ടെയടക്കം പഠിച്ച നടിയുടെ കൈക്കരുത്ത് കൊണ്ട് മാത്രമാണ് നടി അന്ന് രക്ഷപ്പെട്ടത്.വിവരം അപ്പോള്‍ തന്നെ സംവിധായകനടക്കമുള്ളവരെ അറിയിച്ചപ്പോള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു.

ഇപ്പോള്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സൂപ്പര്‍ താരമായിരുന്നു ചിത്രത്തിലെ നായകന്‍.നായികയാവട്ടെ മലയാളത്തിലെ മുന്‍നിരയിലെ സൂപ്പര്‍ താരങ്ങളുടെ നായികയുമായിരുന്നു.തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും വളരെ അറിയപ്പെടുന്ന നടിയാണിവര്‍.

മുന്‍പ് ഫോണിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനെതിരെ പരാതി നല്‍കി അറസ്റ്റ് ചെയ്യിപ്പിക്കാന്‍ ധൈര്യം കാണിച്ച നടിയെ സംവിധായകനടക്കമുള്ളവര്‍ പിന്തിരിപ്പിച്ചത് കൊണ്ട് മാത്രമാണ് നിയമനടപടിയുമായി മുന്നോട്ട് പോകാതിരുന്നത്.

മലയാളത്തിന് നിരവധി മികച്ച സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായാണ് നടി പാലക്കാട്ടെത്തിയിരുന്നത്. മമ്മൂട്ടിയുടെ നായികയായാണ് ഈ താരം മലയാള സിനിമയില്‍ തുടക്കം കുറിച്ചത്.

Top