മേരിക്കുട്ടിയാവാന്‍ രണ്ടാഴ്ചക്കാലം ജയസൂര്യ പൊട്ടുതൊട്ട് കമ്മലിട്ട് പെണ്ണായിത്തന്നെ ജീവിച്ചു: രഞ്ജിത് ശങ്കര്‍

ranjith

ഞാന്‍ മേരിക്കുട്ടി എന്ന സിനിമയില്‍ മേരിക്കുട്ടിയാകാന്‍ ജയസൂര്യ പെണ്ണായി തന്നെ ജീവിച്ചുവെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ജയസൂര്യ സിനിമയ്ക്ക് വേണ്ടി കാതുകുത്തി, പൊട്ടുതൊട്ട് കമ്മലിട്ട് വീട്ടില്‍ സ്ത്രീയായി തന്നെ ജീവിച്ചു.

മേരിക്കുട്ടിയെ ആലോചിക്കുന്നത് പ്രേതം എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോഴാണ്. അതിനിടില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറെ പരിചയപ്പെട്ടു. അതോടെ അവരെപ്പറ്റിയുള്ള തെറ്റിദ്ധാരണകളെല്ലാം മാറി. തുടര്‍ന്നാണ് അവരെപ്പറ്റി ഒരു സിനിമയെടുക്കാനുള്ള തീരുമാനമുണ്ടായത്.

പിന്നീട് പേടി തോന്നിയപ്പോള്‍ ശ്രമം വീണ്ടും ഉപേക്ഷിച്ചു. ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ക്ക് നേരത്തെത്തന്നെ അകല്‍ച്ചയുള്ള ഒരു വിഭാഗത്തെ എങ്ങനെ പ്രതിനിധീകരിക്കും എന്നതായിരുന്നു വിഷയം. പിന്നീട് പലയിടങ്ങളിലായി അവരെ കൂടുതല്‍ പരിചയപ്പെട്ടു. അഞ്ജലി മമ്മൂട്ടിയുടെ
നായികയായി വരുന്നു, വനിതയുടെ കവര്‍ഗേള്‍, കൊച്ചിന്‍ മെട്രോ തുടങ്ങിയവകളില്‍ അവര്‍ നിറഞ്ഞുനിന്നു.

ജയസൂര്യയുടെ കൂടെ ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് മേരിക്കുട്ടി. മേരിക്കുട്ടി ചെയ്യാന്‍ ജയസൂര്യ അല്ലാതെ വേറൊരു നടനില്ല. മേയ്ക്കപ്പ് വഴങ്ങുന്ന മുഖം വേണം. അത് ചില നടന്‍മാര്‍ക്കുണ്ട്. ജയസൂര്യക്കുമുണ്ട്. അദ്ദേഹം ഹാര്‍ഡ് വര്‍ക്ക് ചെയ്യും. ഏറ്റെടുക്കാന്‍ ധൈര്യം വേണം. രൂപംകൊണ്ടും ചേര്‍ന്നതു തന്നെ. അങ്ങനെയാണ് ജയസൂര്യയെ തെരഞ്ഞെടുത്തതെന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു.

Top