റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍; വില 78.83 ലക്ഷം രൂപ

റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.

78.83 ലക്ഷം രൂപയാണ് പുതിയ റേഞ്ച് റോവര്‍ വെലാറിന്റെ എക്‌സ്‌ഷോറൂം വില.

വെലാറിന് മേലുള്ള ബുക്കിങ്ങ് ആരംഭിച്ച ലാന്‍ഡ് റോവര്‍, 2018 ജനുവരി അവസാനത്തോടെ മോഡലുകളെ നല്‍കിത്തുടങ്ങും.

റേഞ്ച് റോവര്‍ കുടുംബത്തില്‍ നിന്നുമുള്ള നാലാമത്തെ അവതാരമാണ് വെലാര്‍. റേഞ്ച് റോവര്‍ ഇവോഖിനും സ്‌പോര്‍ടിനുമിടയിലായാണ് വെലാറിന്റെ സ്ഥാനം.

2.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ പതിപ്പുകളിലാണ് പുതിയ റേഞ്ച് റോവര്‍ വെലാര്‍ അണിനിരക്കുന്നത്. വീതിയേറിയെ കൂപെ റൂഫ്‌ലൈനാണ് വെലാറിന്റെ ആകര്‍ഷണം.

177 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ ഡീസല്‍, 296 bhp കരുത്തേകുന്ന 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിന്‍, 247 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് പുതിയ വെലാറില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ആര്‍ഡയനാമിക്, ഫസ്റ്റ് എഡിഷന്‍ പതിപ്പുകളിലും റേഞ്ച് റോവര്‍ വെലാര്‍ ലഭ്യമാണ്. എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ വേരിയന്റുകളിലാണ് മൂന്ന് എഞ്ചിനുകളും ഒരുങ്ങുന്നത്.

വലിയ രണ്ട് ടച്ച്‌സ്‌ക്രീനുകളാണ് വെലാര്‍ എസ്‌യുവിയുടെ അകത്തളത്തെ പ്രധാന വിശേഷം. സ്റ്റാന്‍ഡേര്‍ഡ് ലെതര്‍ ഇന്റീരിയര്‍ അല്ലെങ്കില്‍ മൈക്രോഫൈബര്‍ ഇന്റീരിയര്‍ പാക്കേജാണ് വെലാറില്‍ കമ്പനി നല്‍കുന്നത്.

Top