ആരാധകരെ അത്ഭുതപ്പെടുത്തി രണ്‍ബിറിന്റെ കൈ പിടിച്ച് ദീപിക റാംപില്‍

ramp

രാധകരുടെ പ്രിയപ്പെട്ട പ്രണയജോഡികളായിരുന്നു രണ്‍ബീറും ദീപിക പദുക്കോണും. ബിഗ് സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും ഉണ്ടാകുമെന്ന് ആരാധകരും ഒരു പാടു ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടാണ് മൂന്നു വര്‍ഷം മുമ്പ് ഇരുവരും വേര്‍പിരിഞ്ഞത്.

എന്നാല്‍ ഇവര്‍ എന്നൊങ്കിലും ഒരുമിച്ചെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല…എന്നാല്‍ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഒരു സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ഇരുവരും. 3 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും കൈകള്‍ കോര്‍ത്ത് പിടിച്ച് റാംപിലെത്തി. രണ്‍ബീറിനെയും ദീപികയെയും റാംപിലെത്തിച്ചതിനുളള മുഴുവന്‍ ക്രെഡിറ്റും ബോളിവുഡിന്റെ സ്വന്തം ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്ക് മാത്രമാണ്.
ramp1

ഷബാന ആസ്മിയുടെ എന്‍ജിഒ ആയ മിജ്വാന്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് ഫാഷന്‍ വീക്ക് സംഘടിപ്പിച്ചത്. വഹീദ റഹ്മാന്‍, ആശ പരേഖ്, നന്ദിത ദാസ്, ജാവേദ് അക്തര്‍, ഹുമ ഖുറേഷി, നഷ്‌റത് ബരൂച, യാമി ഗൗതം, മൗനി റോയ് തുടങ്ങിയ ഒട്ടനവിധി ബി ടൗണിലെ താരങ്ങള്‍ പരിപാടിക്കെത്തി.

രാജകീയ വസ്ത്രമണിഞ്ഞാണ് രണ്‍ബീറും ദീപികയും റാംപിലെത്തിയത്. വേര്‍പിരിഞ്ഞ ശേഷം ഒരുമിച്ച് ഒരു വേദികളില്‍ പങ്കെടുക്കുകയോ സുഹൃത്തക്കളായി തുടരുകയോ ചെയ്യാത്ത രണ്‍ബീറും ദീപികയും കൈകോര്‍ത്ത് റാംപില്‍ നടന്നത് ആരാധകര്‍ക്ക് കൗതുകവുമായി.

ബച്ച്‌ന ആയേ ഹസീനോ, യേ ജവാനി ഹെ ദിവാനി, തമാശ തുടങ്ങിയ സിനിമകളില്‍ രണ്‍ബീറും ദീപികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2014 ല്‍ നടന്ന മിജ്വാന്‍ ഫാഷന്‍ വീക്കില്‍ ഇരുവരും ഒന്നിച്ച് റാംപില്‍ എത്തിയിരുന്നു.

Top