രണത്തിന്റെ ടൈറ്റില്‍ ട്രാക്ക് ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

ranam

പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന ചിത്രം രണത്തിന്റെ ടൈറ്റില്‍ ട്രാക്ക് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മനോജ് കുറൂരിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. അജയ് ശ്രാവണ്‍, ജേക്‌സ് ബിജോയ്, നേഹ എസ് നായര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ റഹ്മാനും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയ്യാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റീവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംങുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാംങ് മെമ്പറായാണ് പൃഥ്വിരാജ് എത്തുന്നത്. ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റ്യന്‍ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോന്‍ റോസന്‍ഡ്രി എന്നിവരാണ് രണത്തിനായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.

ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു. ചിത്രം സെപ്റ്റംബര്‍ 6ന് തിയറ്ററുകളിലെത്തും.

Top