പൃഥ്വിരാജ് ചിത്രം രണത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി; സെപ്റ്റംബര്‍ 6ന് തിയറ്ററുകളിലേക്ക്‌

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം രണത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ റഹ്മാനും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പുതുമുഖ സംവിധായകന്‍ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായിക.

ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയ്യാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംങുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാംങ് മെമ്പറായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 6ന് തിയറ്ററുകളിലെത്തും.

Top