പൊലീസിനെ ഉപയോഗിച്ച് ദേശീയപാത സമരം തകര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് രമേശ് ചെന്നിത്തല

ramesh-chennithala

വേങ്ങര: ദേശീയപാത സര്‍വേയ്‌ക്കെതിരെ നടക്കുന്ന സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എആര്‍ നഗറിലെ സമരപ്പന്തലില്‍ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോക്കും ലാത്തിയും ഉപയോഗിച്ച് സമരം തകര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും, കേരളത്തില്‍ പട്ടാള ഭരണമാണോ നിലനില്‍ക്കുന്നതെന്നും, സര്‍വക്ഷിയോഗത്തിന് മുമ്പ് സര്‍വേ തുടങ്ങിയതാണ് എആര്‍ നഗറില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top