പിണറായി വിജയന്‍ നുണയുടെ കൂടാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാര്‍ നുണകളുടെ കൂടാരമാണെന്ന് ചെന്നിത്തല പറഞ്ഞു. തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

ഇന്ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ടാണ് പിണറായിക്കും സര്‍ക്കാരിനുമെതിരെയുള്ള ചെന്നിത്തലയുടെ പരിഹാസ പോസ്റ്റ്.

ഗീബല്‍സിനേക്കാള്‍ വലിയ നുണയന്മാരാണ് ഈ സര്‍ക്കാരിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ മദ്യ നയത്തേക്കുറിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനമേറെയും.

Top