ramesh chennithala against kodiyeri balakrishnan

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാരെ സിപിഎം പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലേക്ക് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ച് വരുത്തിയത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആരുടെ നിര്‍ദേശാനുസരണമാണ് കോടിയേരി ഇക്കാര്യം ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് മുകളിലുള്ള അധികാരശക്തിയായി മാറുകയാണോയെന്ന് ചെന്നിത്തല ചോദിച്ചു. കോടിയേരിയുടെ നടപടി ശരിയല്ലെന്നും ഇത് തെറ്റായ കീഴ് വഴക്കമാണെന്നും ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഭരണത്തെ ബാധിച്ചു. സെക്രട്ടറിയേറ്റിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്റിലും ഭരണം നടക്കുന്നില്ല. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Top