രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരെ കൈയ്യേറ്റ ശ്രമം; പിന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍

kadannappali ramachandran

കണ്ണൂര്‍: കണ്ണൂരില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരുടെ കൈയേറ്റശ്രമം. സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്.

കടന്നപ്പള്ളിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ സിപിഐഎം സംസ്ഥാന സമ്മേളനവും അപലപിച്ചു. കടന്നപ്പള്ളിക്ക് എതിരായി നടന്നത് ഹീനമായ പ്രവൃത്തിയാണെന്നും സമ്മേളനത്തില്‍ പ്രമേയം പാസാക്കി.

Top