എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ramnath

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ബിജെ പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പണം.

പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി മുതിര്‍ന്ന ബി.ജെ പി നേതാക്കളുമായി രാംനാഥ് കോവിന്ദ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ബുധനാഴ്ച എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ കണ്ട കോവിന്ദ് വ്യാഴാഴ്ച കുടുംബ സമേതം വാജ്‌പേയിയെ വസതിയിലെത്തി സന്ദര്‍ശിച്ചു.

വിജയമുറപ്പിച്ചാണ് ബീഹാര്‍ മുന്‍ ഗവര്‍ണറും ആര്‍എസ്സ് എസ്സ് നേതാവുമായ രാംനാഥ് കോവിന്ദ് രാഷ്ട്പതി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. എന്‍ ഡി എ കക്ഷികള്‍ക്ക് പുറമെ ജെഡിയു, ബിജെഡി,റ്റിആര്‍എസ്,പിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ആസാം ഗണപരിഷത്, ബോറോലാന്റ് പീപ്പിള്‍ ഫ്രണ്ട്, എഐഎഡിഎംകെ പനീര്‍ശെല്‍വം പളനി സ്വാമി വിഭാഗങ്ങള്‍ എന്നിവയുടെ പിന്തുണയാണ് റാംനാഥിനുള്ളത്.

Top