നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ കൊന്നൊടുക്കിയ സുരക്ഷാ സേനയെ അഭിനന്ദിച്ച് രാജ്‌നാഥ് സിംഗ്‌

raj-nath-singh

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ കൊന്നൊടുക്കിയ സുരക്ഷാ സേനയെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തിങ്കളാഴ്ച രാവിലെ ജമ്മു കാശ്മീരിലെ ഉറിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആറ് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെയും വധിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

ജമ്മുകശ്മീരിലെ ദുലന്‍ജഉറി മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ആറ് ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്ന് എസ്പി വായ്ദ് അറിയിച്ചു.

ചാവേര്‍ ആക്രമണം ലക്ഷ്യമാക്കിമാണ് ഭീകരര്‍ ഉറിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സൈന്യവും പൊലീസ് സേനയും ഒത്തു ചേര്‍ന്ന് സംയുക്തമായാണ് ഭീകരരോട് ഏറ്റുമുട്ടിയതെന്ന് അദ്ദേഹം അറിയിച്ചു. നാലു ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം കിട്ടിയ സൂചനകള്‍. എന്നാല്‍ പിന്നീട് ആറ് ഭീകരര്‍ ഉണ്ടായിരുന്നെന്ന് വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും പിടിച്ചെടുക്കുന്നതിനായി പെട്ടന്നുള്ള ഒരു ആക്രമണമായിരുന്നു പൊലീസും സേനയും ചേര്‍ന്ന് നടത്തിയതെന്ന് എസ്പി പറഞ്ഞു. ഭീകരരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും, വെടിക്കോപ്പുകളും പിടിച്ചെടുത്തതായി അദ്ദേഹം അറിയിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Top