രജനിയും കെ എസ് രവികുമാറും വീണ്ടും കൈകോര്‍ക്കുന്നു

rajini

പൊളിറ്റിക്കല്‍ ഡ്രാമ ചിത്രം കാലായുടെ വന്‍ വിജയത്തിനു ശേഷം രജനീകാന്ത് ഇപ്പോള്‍ കാര്‍ത്തിക് സുബ്ബരാജുമൊത്തുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രജനി സംവിധായകന്‍ കെഎസ് രവികുമാറുമായി ഒന്നിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ ഈ ചിത്രം ‘പടയപ്പ’ പോലൊരു ചിത്രമാകില്ലെന്ന് രവികുമാര്‍ വ്യക്തമാക്കി.

രവികുമാറും രജനികാന്തും ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഔദ്യോദിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. മുത്തു, പടയപ്പ, ലിങ്ക എന്നിവയാണ് രവികുമാറും രജനിയും ഒന്നിച്ച ചിത്രങ്ങള്‍. രജനി ചിത്രം കൊച്ചടയാനു വേണ്ടിയും രവികുമാര്‍ മോഷന്‍ ക്യാപ്ച്ചര്‍ തയ്യാറാക്കിയിരുന്നു.

Top