രാജൻ പി ദേവിന്റെ മകൻ ഉണ്ണി.പി.ദേവ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

ലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലനായിരുന്നു രാജൻ.പി.ദേവ്.

‘മായാജാല’ത്തിലെ കാർലോസിൽ തുടങ്ങി മലയാളികൾക്ക് ഓർത്തിരിക്കാൻ കഴിയുന്ന നിരവധി വില്ലൻ കഥാപാത്രങ്ങൾ ആ മഹാനടനിലൂടെ മിന്നിമറഞ്ഞു.

അച്ഛന്റെ വഴിയെ യാത്ര തുടങ്ങാനൊരുങ്ങുകയാണ് രാജൻ.പി.ദേവിന്റെ മകൻ ഉണ്ണി.പി.ദേവ്.

അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘കാറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിൽ പോളി എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുക.

1970കളിലെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഉണ്ണിയെ കൂടാതെ ആസിഫ് അലി, മുരളി ഗോപി, വരലക്ഷ്‌മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Top