വാട്ട്‌സ്ആപ്പ് ഇമോജി അശ്ലീലമെന്ന്‌ ; ഇന്ത്യന്‍ അഭിഭാഷകന്‍ നോട്ടീസ് അയച്ചു

ടുവിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന വാട്ട്‌സ്ആപ്പ് ഇമോജി അശ്ലീലമെന്ന് കാട്ടി ഇന്ത്യന്‍ അഭിഭാഷകന്‍ രംഗത്ത്.

നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജി പതിനഞ്ച് ദിവസത്തിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മജിസ്‌ട്രേറ്റ് കോടതിയിലെ അഭിഭാഷകനായ ഗുര്‍മീത് സിങ്ങ് നോട്ടീസ് അയച്ചു.

ഇത്തരത്തിലുള്ള ഇമോജി കലാപത്തിന് വരെ കാരണമായേക്കാമെന്നും ഗുര്‍മീത് നല്‍കിയ നോട്ടീസില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 354 വകുപ്പുകളും ക്രിമിനല്‍ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് അയച്ചത്.

പരസ്യമായി ഇത്തരം ഇമോജി പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വാട്ട്‌സ്ആപ്പ് കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

Top