railways hire contractm killer to end rat menace

ലക്‌നൗ: റെയില്‍വെ വകുപ്പിന് വന്‍നാശനഷ്ടമുണ്ടാക്കിയ എലികളെ തുരത്താന്‍ റെയില്‍വെ 4.78 ലക്ഷം രൂപ ചിലവാക്കി കരാര്‍ തൊഴിലാളികളെ നിയമിക്കുന്നു.

ഉത്തര്‍പ്രദേശിലെ ചര്‍ബാഗ് റെയില്‍വെ സ്റ്റേഷനില്‍ എലികള്‍ പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി.

സ്റ്റേഷനിലെ വില്‍പ്പനക്ക് വെച്ചിട്ടുളള ഭക്ഷണസാധനങ്ങളും ക്ലോക്ക് റൂമിലെ പെട്ടികളും തുരക്കുന്ന എലികള്‍ യാത്രക്കാരായ കുട്ടികളെ കടിക്കുമെന്ന സ്ഥിതി വന്നതോടെ പ്രശ്‌നം റെയില്‍വെ ഗൗരവമായി പരിഗണിക്കുകയായിരുന്നു.

തുടര്‍ന്നാണ് അഞ്ച് ലക്ഷം രൂപ നല്‍കി ഒരു സ്വകാര്യ കമ്പനിയെ എലികളെ തുരത്താനുളള ചുമതല ഏര്‍പ്പെടുത്തിയത്.

ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന റെയില്‍വെ വകുപ്പിന്റെ പ്രധാനപ്പെട്ട രേഖകളും എലികള്‍ കരണ്ടുതിന്നിട്ടുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് കരാര്‍. ഇതോടെ എലികളെ തുരത്താനാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വെ.

Top