Rahul visits Apollo, enquires about Jayalalithaa’s health

rahul-gandi

ചെന്നെ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നെയില്‍ എത്തി.

രാഹുലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ചെന്നൈയിലെ അപ്പോളോ ആശുപത്രി പരിസരത്ത് സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ജയലളിത ഇനിയും ഏറെ നാള്‍ ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും ശ്വാസതടസം ഒഴിവാക്കാന്‍ തുടര്‍ച്ചയായി ശ്വസന സഹായം നല്‍കുന്നുണ്ടെന്നും, ശ്വാസതടസത്തിനും അണുബാധയ്ക്കുമുള്ള മരുന്നുകള്‍ നല്‍കുന്നതു തുടരുമെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top