RAHUL GHANDI STATEMENT

RAHUL GHANDHI

ന്യൂഡല്‍ഹി; ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ഭീകരവാദത്തിനും വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയുടെ സൈനിക ശക്തിയേയും സൈനികരുടെ മനോധൈര്യത്തെയും സ്പര്‍ശിക്കാന്‍ പോലുമാകില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ആക്രമണം നടത്തിയവരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു ബിഎസ്എഫ് ജവാന്‍ വീരമൃത്യുവരിച്ചതിനു പുറമേ നാലു ജവന്മാര്‍ക്കു പരിക്കല്‍ക്കുകയും ചെയതിരുന്നു.

ഉറി ഭീകരാക്രമണത്തിന്റെയും സൈനിക തിരിച്ചടിയുടെയും പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലുടനീളം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് മറികടന്നാണ് ഭീകരര്‍ ബാരമുള്ളയിയിലെ 46 രാഷ്ട്രീയ റൈഫിള്‍ ക്യാമ്പ് ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.

Top