കേംബ്രിജ് അനലിറ്റിക്ക വിവാദം; ഇറാക്ക് വിഷയത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനെന്ന് രാഹുല്‍ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദം കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അഴിച്ചു വിട്ടിരിക്കുന്നത് ഇറാക്ക് വിഷയത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കേംബ്രിജ് അനലിറ്റിക്ക വിവാദവുമായി കോണ്‍ഗ്രസിനെ ബന്ധിപ്പിക്കുന്നതെന്നും രാഹുല്‍ തന്റെ ട്വിറ്ററില്‍ പറഞ്ഞു.

പ്രശ്‌നം: 39 ഇന്ത്യക്കാര്‍ മരിച്ചു; സര്‍ക്കാര്‍ കള്ളം പറഞ്ഞത് പിടിക്കപ്പെട്ടു.
പോംവഴി: വിവര ചോര്‍ച്ച വിവാദം കോണ്‍ഗ്രസിനു മേല്‍കെട്ടിവയ്ക്കുക.
ഫലം: മാധ്യമങ്ങല്‍ ആ ചൂണ്ടയില്‍ കൊത്തി; റഡാറില്‍നിന്നും മാഞ്ഞു.
പ്രശ്‌നം പരിഹരിക്കപ്പെട്ടു ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കോണ്‍ഗ്രസും ബിജെപിയും കേംബ്രിജ് അനലിറ്റിക്കയുടെ ഇടപാടുകാരാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഫേസ്ബുക്കില്‍നിന്നു വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്ന ആരോപണം നേരിടുന്ന കേംബ്രിജ് അനലിറ്റിക്ക രണ്ടു ദേശീയ പാര്‍ട്ടികള്‍ക്കുമായി പ്രവര്‍ത്തിച്ചെന്നാണ് വിവരം.

Top