ആക്രമിച്ചതിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി

rahul-gandi

ന്യൂഡല്‍ഹി: തന്നെ ആക്രമിച്ചതിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്.

അക്രമം പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെയാണ് രാഹുല്‍ സഞ്ചരിച്ച കാറിന് നേരെ കല്ലേറുണ്ടായത്.

കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.

പ്രളയബാധിത മേഖലയില്‍ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു രാഹുല്‍.

മോദി അനുകൂല മുദ്രാവാക്യം വിളിച്ചുകൊണ്ട് ആള്‍ക്കൂട്ടം രാഹുലിന് നേരെ കരിങ്കൊടി വീശുകയും ചെയ്തിരുന്നു.

Top