Rahul Gandhi in Uttarakhand: For 52 years, RSS did not respect and hoist national flag

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 52 വര്‍ഷത്തോളം ത്രിവര്‍ണ്ണ പതാക ഉയര്‍ത്താത്തവരാണ് ആര്‍.എസ്.എസുകാരെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഋഷികേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 52 വര്‍ഷത്തോളം ആര്‍ എസ് എസിന്റെ നാഗ്പുരിലെ ആസ്ഥാനമന്ദിരത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നിട്ടില്ല. അവര്‍ സല്യൂട്ട് ചെയ്ത് ശീലിച്ചത് കാവി പതാകയെയാണെന്ന് ‘ പറഞ്ഞു കൊണ്ടാണ് ആര്‍ എസ് എസിനെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. ആര്‍ എസ് എസ് സല്യൂട്ട് ചെയ്യുന്നത് ദേശീയ പതാകയെയല്ല പകരം കാവി പതാകയെയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഖാദി കലണ്ടറില്‍ ഗാന്ധിയുടെ ചിത്രത്തിന് പകരം പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതിനെയും രാഹുല്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് ആര്‍ ബി ഐ സ്വയം ഭരണാധികാരമുള്ള സംവിധാനമായിരുന്നെന്നും ഒറ്റ നിമിഷം കൊണ്ട് ആര്‍ ബി ഐയുടെ ആത്മാവിനെത്തന്നെ മോദി കൊലപ്പെടുത്തിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി

നോട്ട് അസാധുവാക്കലിലൂടെ റിസര്‍വ്വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുത്തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Top