പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ കേവലം രാഷ്ട്രീയമല്ല ,ജനങ്ങളുടെ വികാരമാണെന്ന് രാഹുല്‍ ഗാന്ധി

Rahul Gandhi

മുംബൈ: ഒരിക്കല്‍ കൂടി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിക്കും ആര്‍.എസ്.എസിനും മോദിക്കുമെതിരായ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ കേവലം രാഷ്ട്രീയം മാത്രമല്ലെന്നും അത് ജനങ്ങളുടെ വികാരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മാത്രമല്ല 2019 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി ജെ പിയെ തുടച്ചുമാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മഹാരാഷ്ട്രയിലെത്തിയ രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

യു.പി.എ ഭരിക്കുമ്പോള്‍ ബാരലിന് 130 ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ വില ഇപ്പോള്‍ ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നു. എന്നിട്ടും അതിന്റെ ഗുണം സാധാരണ ജനങ്ങളിലേക്ക് എത്തിയില്ല. ഫലം ലഭിച്ചത് 20ഓളം വരുന്ന പണക്കാരുടെ പോക്കറ്റിലേക്കാണ്. സാധാരണക്കാര്‍ക്ക് ഇന്ധന വില വര്‍ധനവില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി ഇന്ധനവില ചരക്കു സേവന നികുതിയില്‍(ജി.എസ്.ടി) ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അതില്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top