കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും ;ഷുഹൈബിന്റെ കൊലയില്‍ നടുക്കം പ്രകടിപ്പിച്ച് രാഹുല്‍

rahul-gandi

ന്യൂഡല്‍ഹി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു.

കുടുംബത്തിന് അനുശോചനം അര്‍പ്പിച്ച രാഹുല്‍ ഭീരുത്വമാര്‍ന്ന പ്രവൃത്തിയിലേര്‍പ്പെട്ട കുറ്റവാളികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വീറ്റ് ചെയ്തു.

.

Top