പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി രാഹുല്‍ ദ്രാവിഡ്

Rahul dravid

മുംബൈ : കേരളം നേരിടുന്ന പ്രളയ കെടുതിയില്‍ ജനതയ്ക്ക് പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. പ്രളയ കെടുതിയില്‍ വലയുന്ന കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് ദ്രാവിഡ് ആവശ്യപ്പെടുന്നത്.

രാഹുലിന്റെ വാക്കുകള്‍. .

‘കേരളത്തില്‍ സംഭവിച്ച പ്രളയക്കെടുതിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടെന്ന് കരുതുന്നു. നിരവധിപ്പേരുടെ ജീവനും സ്വത്തിനും കാര്യമായ നഷ്ടമാണ് പ്രളയം സമ്മാനിച്ചത്. കേരളത്തിന്റെ അതിജീവനത്തിന് ചിന്തകള്‍ മാത്രമല്ല സഹായവും വേണം. മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെട്ടു.

പ്രളയകെടുതിയില്‍ കേരളത്തിന് സഹായ ഹസ്തവുമായി നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലി മുതല്‍ ടീം അംഗമായ ഹര്‍ദ്ദിക്ക് പാണ്ഡ്യ, ഫുട്‌ബോള്‍ നായകന്‍ സുനില്‍ ഛേത്രി, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങി നിരവധിപേര്‍ കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് പുറമെ വിദേശതാരങ്ങളും കേരളത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

Top