പ്രധാനമന്ത്രി അഴിമതിയുടെ ഉപകരണമായി മാറിയെന്ന് രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്ക് എതിരല്ല, അഴിമതിയുടെ ഉപകരണമായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെ വരെ അപ്രത്യക്ഷമാക്കാന്‍ കഴിയുന്ന മഹനായ ഇന്ദ്രജാലക്കാരനാണ് മോദിയെന്ന് നേരത്തെ രാഹുല്‍ പരിഹസിച്ചിരുന്നു. ഞൊടിയിടയില്‍ വസ്തുക്കള്‍ അപ്രത്യക്ഷമാക്കുകയും പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്ന ഇന്ദ്രജാലക്കാരന്റെ പ്രതിഛായ ആണ് പ്രധാനമന്ത്രിക്ക് ഉള്ളത്. അദ്ദേഹം അനവധി കാര്യങ്ങള്‍ അനായാസമായി അപ്രത്യക്ഷമാക്കുകയും പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും രാഹുല്‍ ആരോപിച്ചു.

അഴിമതിക്കാരായ വിജയ് മല്യ, ലളിത് മോദി, നീരവ് മോദി എന്നിവര്‍ ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷരായി. പിന്നീട് ഇന്ത്യന്‍ നിയമങ്ങള്‍ക്കു എത്തപ്പെടാന്‍ കഴിയാത്ത വിദേശ മണ്ണില്‍ അവര്‍ പ്രത്യക്ഷരായി. അടുത്തുതന്നെ മോദിയുടെ ഇന്ദ്രജാലത്തില്‍ ഇന്ത്യയില്‍നിന്നും ജനാധിപത്യവും അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

Top