Rahil Ansari appointed as Audi India head

കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡി ഇന്ത്യയുടെ പുതിയ തലവനായി റാഹില്‍ അന്‍സാരി നിയമിതനായി.

ഔഡിയുടെ ജര്‍മന്‍ മാതൃകമ്പനിയായ ഔഡി എജിയിലെ ഗ്ലോബല്‍ പ്രൈസിംഗ് ഫോര്‍ ഔഡി പാര്‍ട്‌സ് ഹെഡ് സ്ഥാനത്തു നിന്നാണ് റാഹില്‍ അന്‍സാരിയുടെ ഇന്ത്യയിലേയ്ക്കുള്ള വരവ്.

‘ഫിനാന്‍സ്, സെയില്‍സ്, നെറ്റ് വര്‍ക്ക് വികസനം, റീടെയില്‍ ഓപ്പറേഷന്‍സ് തുടങ്ങി ഓട്ടോമൊബീല്‍ രംഗത്തെ മിക്കവാറും എല്ലാ മേഖലകളിലും പ്രവര്‍ത്തന പരിചയം ആര്‍ജിച്ചിട്ടുള്ള ആളാണ് അന്‍സാരി.

ഇന്ത്യയില്‍ മുന്‍പ് ഔഡി ഇന്ത്യയുടെ നെറ്റ് വര്‍ക്ക് ഡെവലപ്‌മെന്റ് ഹെഡായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്,’ അന്‍സാരിയുടെ നിയമനം പ്രഖ്യാപിച്ച വോക്‌സ്വാഗന്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ തിയറി ലെസ്പിയാഉക് പറഞ്ഞു.

നിലവില്‍ ഔഡി എ3, ഔഡി എ3 കബ്രിയോള്‍, ഔഡി എ4 തുടങ്ങി പതിമൂന്ന് മോഡലുകളുള്‍പ്പെട്ട ഉല്‍പ്പന്നനിരയുള്ള ഔഡി ഇന്ത്യയ്ക്ക് കൊച്ചിയും കോഴിക്കോടുമുള്‍പ്പെടെ 37 ഡീലര്‍മാരുണ്ട്.

Top