rafi directed fahdh fasil film role modals

fahad-fasil

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സില്‍ എഞ്ചിനീയര്‍ ഗൗതം ആയി ഫഹദ് ഫാസില്‍.

രഞ്ജി പണിക്കരും സീതയും ഫഹദിന്റെ അച്ഛനമ്മമാരായി എത്തുന്ന റോള്‍ മോഡല്‍സ് യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ്.

ഗൗതത്തിന്റെ ജീവിതവും ഗോവയിലേക്ക് യാത്ര പോകുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നമിത പ്രമോദ് നായികയായെത്തുന്ന ചിത്രത്തില്‍ വിനായകന്‍, ഷറഫുദീന്‍, വിനയ് ഫോര്‍ട്ട്, ശ്രിദ്ധ തുടങ്ങിയവര്‍ സുപ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

എറണാകുളം, ഗോവ, തിരുവനന്തപുരം, ഉത്തര്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.

Top