യുഎസ് ഓപ്പണ്‍ പുരുഷ ടെന്നിസ്, കിരീടം റാഫേല്‍ നദാലിന്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ടെന്നിസ് കിരീടം സ്വന്തമാക്കി ലോക ഒന്നാം നമ്പര്‍ താരവും സ്‌പെയിന്‍ മത്സരാര്‍ത്ഥിയുമായ റാഫേല്‍ നദാല്‍.

കരിയറില്‍ ആദ്യ ഗ്രാന്‍സ്ലാം ഫൈനലിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണെ കീഴടക്കിയാണ് നദാലിന്റെ കിരീടനേട്ടം. 6-3 6-3, 6-4 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം.

നദാലിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമാണിത്. ഇതോടെ നദാല്‍ സ്വന്തമാക്കിയ ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണം പതിനാറായി.

Top