രാജേഷിന്റെ കൊലപാതകം: മുഖ്യപ്രതി അലിഭായി കസ്റ്റഡിയില്‍

rajesh

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍. അലിഭായി എന്ന സാലിഹ് ബിന്‍ ജലാലാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകത്തിന് ശേഷം ഇയാള്‍ കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടന്നിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഖത്തറില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Top