radio is the good communication channel; modi

ന്യൂഡല്‍ഹി: പരസ്പരം സംവദിക്കുന്നതിന് റേഡിയോ ഏറ്റവും മികച്ച ഉപാധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോക റേഡിയോ ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നതിനും പഠിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും റേഡിയോ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മന്‍ കി ബാത്തിലൂടെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുമായി തന്നെ ബന്ധിപ്പിക്കുന്നത് റേഡിയോയാണ്. റേഡിയോ എന്ന മാധ്യമത്തെ ഊര്‍ജസ്വലമായി നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top