സാമ്പത്തിക ഇടപാടില്‍ ദുരൂഹത; കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ബിജെപി

Radhakrishnan is against Kodiyeri Balakrishnan

തൃശൂര്‍ : സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. കോടിയേരിയുടെ മക്കളുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്തമംഗലത്ത് ബിനോയി കോടിയേരിയും ബിനീഷ് കോടിയേരിയും ഡയറക്ടര്‍മാരായി ആറ് കമ്പനികള്‍ ഉണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. സ്‌ക്വയര്‍ എന്റര്‍പ്രൈസസ് എന്ന ഒറ്റ ബോര്‍ഡ് കെട്ടിടത്തില്‍ 28 കമ്പനികള്‍ പ്രവര്‍ത്തിക്കുകയാണ്. പല കമ്പനികളും തുടങ്ങിയത് കോടിയേരി ടൂറിസം മന്ത്രിയായിരുന്ന കാലത്താണെന്ന് എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. എന്‍ഫോഴ്‌സ്‌മെന്റിന് വിവരങ്ങള്‍ കൈമാറുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ കമ്പനികള്‍ രൂപീകരിച്ച് നടത്തുന്നതിനുള്ള സാമ്പത്തിക പിന്‍ബലം കോടിയേരിയുടെ കുടുംബത്തിന് എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണം. കമ്പനികളില്‍ അധികം കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രി ആയിരിക്കുന്ന 2008ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നും എ.എന്‍.രാധകൃഷ്ണന്‍ ഉന്നയിച്ചു.

ഇതുസംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ ഈ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ മറുപടി ലഭിച്ചിരുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു.

Top