ഇന്ത്യയില്‍ ലഭ്യമായ ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍ പരിജയപ്പെടാം

രമ്പിത്തുടിക്കുന്ന എഞ്ചിനുകള്‍, മിന്നായം പോലെ പായുന്ന കാറുകള്‍, പൊടി പാറുന്ന അന്തരീക്ഷം, അതിരുകള്‍ തീര്‍ത്ത് കാണികളുമെല്ലാമാണ് കാര്‍ റാലികളെ കുറിച്ച് പറയുമ്പോള്‍ മനസ്സില്‍ വരുന്നത്. ഡേര്‍ട്ട് റേസുകളും റാലികളും ഇന്ത്യയില്‍ വന്‍പ്രചാരം നേടുകയാണ്. ഇന്ത്യന്‍ റാലികള്‍ ഇതിനോടകം ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ അവസരത്തില്‍ ഇന്ത്യയില്‍ ലഭ്യമായ റാലി കാറുകളെ പരിജയപ്പെടാം.

mahindra-xuv

മഹീന്ദ്ര സൂപ്പര്‍ XUV

കാര്‍ റാലികള്‍ക്ക് വേണ്ടി മഹീന്ദ്ര ഔദ്യോഗികമായി പുറത്തിറക്കുന്ന എസ്യുവിയില്‍ പ്രത്യേക റേസിംഗ് സീറ്റുകളും റോള്‍ കേജുമാണ് ഉള്ളത്. എസ്യുവിയുടെ കരുത്തും കമ്പനി കൂട്ടി. പുതിയ ഫ്രീ ഫ്ളോ എയര്‍ ഫില്‍ട്ടറും ഫ്രീ ഫ്ളോ എക്സ്ഹോസ്റ്റ് സംവിധാനവും കാറില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്. ട്യൂണിംഗ് ബോക്സോടുള്ള പുതിയ ഇസിയുവാണ് സൂപ്പര്‍ XUV അവകാശപ്പെടുന്നത്. ദുര്‍ഘടപ്രതലങ്ങള്‍ക്ക് വേണ്ടി ദൃഢപ്പെടുത്തിയ സസ്പെന്‍ഷനും മഹീന്ദ്രയുടെ റാലി എസ്യുവിയില്‍ എടുത്തുപറയണം.

dhar

മഹീന്ദ്ര സൂപ്പര്‍ ഥാര്‍

ഒരു വീല്‍ ചെളിയിലോ മണലിലോ താഴ്ന്നാലും അതേ ആക്സിലുള്ള മറ്റേ വീലിന് കൂടുതല്‍ കറക്കം നല്‍കാന്‍ ഈ സംവിധാനത്തിനു കഴിയും. അതുകൊണ്ടുതന്നെ കുണ്ടും കുഴിയുമൊക്കെ അനായാസം മറികടക്കാനാവും. നാല് വീല്‍ ഡ്രൈവുള്ള ഥാറിന്റെ സിആര്‍ഡിഐ എന്‍ജിന് കരുത്ത് അല്‍പ്പം കൂട്ടിയിട്ടുണ്ട്. 2.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് ഇപ്പോള്‍ 105 ബിഎച്ച്പിയാണ് കരുത്ത്. അഞ്ച് സ്പീഡ് മാന്വലാണ് ഗീയര്‍ബോക്സ്. മഹീന്ദ്ര സൂപ്പര്‍ ഥാറുകള്‍ക്ക് ഓറഞ്ച് – വൈറ്റ് നിറശൈലിയാണ് പൊതുവ. പുതിയ മുന്‍ പിന്‍ ബമ്പറുകള്‍, ക്ലിയര്‍ ലെന്‍സ് ഹെഡ്ലാംപുകള്‍, തടിച്ച വീല്‍ ആര്‍ച്ചുകള്‍, വശങ്ങളില്‍ ചവിട്ട്പടി, പുതിയ റൂഫ് എന്നിവ ബോഡിയിലെ പുതുമകളാണ്. ആറ് പേര്‍ക്ക് ഇരിക്കാവുന്ന ഇന്റീരിയറില്‍ സീറ്റ്, ഡാഷ്ബോര്‍ഡ്, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിങ് വീല്‍, ഗീയര്‍ നോബ്, എസി വെന്റ് എന്നിവ നവീകരിച്ചതിനൊപ്പം 12 വോള്‍ട്ട് പവര്‍ ഔട്ട്ലെറ്റ്, പൂട്ടി വയ്ക്കാവുന്ന ഗ്ലൗ ബോക്സ് എന്നിവയും അധികമായി നല്‍കി.

maruti-beza

മാരുതി ബ്രസ്സ

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനം. കഴിഞ്ഞ വര്‍ഷം നടന്ന 2017 ഡെസേര്‍ട്ട് സ്റ്റോം റാലിയില്‍ എക്സ്പ്ലോറര്‍ വിഭാഗത്തില്‍ കിരീടമണിഞ്ഞ വാഹനമാണ് ബ്രെസ്സ. ഓട്ടം ഓറഞ്ച് (പുതിയത്), ബ്ലേസിംഗ് റെഡ്/മിഡ്നൈറ്റ് ബ്ലാക്, ഫിയറി യെല്ലോ/പേള്‍ ആര്‍ട്ടിക്ക് വൈറ്റ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, ഗ്രാനൈറ്റ് ഗ്രെയ്, പ്രീമിയം സില്‍വര്‍, ബ്ലേസിംഗ് റെഡ്, ഫിയറി യെല്ലോ എന്നീ നിറങ്ങളിലല്‍ വിറ്റാര ബ്രെസ്സ എഎംടി ലഭ്യമാകും. ബ്രെസ്സ എഎംടിയില്‍ ഡീസല്‍ പതിപ്പ് മാത്രമാണുള്ളത്. 1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മാരുതി വിറ്റാര ബ്രെസ്സ എഎംടിയിലും. ഡീസല്‍ എഞ്ചിന് 88.8 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

maruti-s cros

മാരുതി എസ് ക്രോസ്

മുന്‍തലമുറ മാരുതി എസ്-ക്രോസ്, ഇന്ത്യന്‍ റാലികളുടെ മുഖചിത്രം. 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിനാണ് എസ്-ക്രോസിനെ റാലി പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനാക്കുന്നത്. ഗ്രില്ലില്‍ ഘടിപ്പിച്ച പ്രത്യേക ലാമ്പുകളും ദൃഢപ്പെടുത്തിയ സസ്പെന്‍ഷനും റാലി എസ്-ക്രോസില്‍ എടുത്തുപറയണം. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ്ങ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ബ്രേക്ക് എന്‍ര്‍ജി റീജനറേഷന്‍, ടോര്‍ക്ക് അസിസ്റ്റ്, ഗിയര്‍ഫിഷ്റ്റ് ഇന്‍ഡികേറ്റര്‍, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് തുടങ്ങി സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം തുടങ്ങി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടാകും.

polo-r2

ഫോക്‌സ് വാഗണ്‍ പോളോ R2

കാറില്‍ തുടിക്കുന്നത് 127 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ എഞ്ചിന്‍. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. എയറോഡൈനാമിക് കിറ്റ്, പിന്‍ സ്പോയിലര്‍, റൂഫ് വെന്റ് എന്നിവ പോളോ R2 വിശേഷങ്ങളില്‍ ഉള്‍പ്പെടും. ഭാരം പരമാവധി കുറയ്ക്കുന്നതിന് വേണ്ടി അകത്തളത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അപകടങ്ങളില്‍ ഉള്ളിലുള്ള യാത്രക്കാര്‍ക്ക് സുരക്ഷയേകാന്‍ റോള്‍ കേജും മോഡലിലുണ്ട്.

toyota-etios

ടൊയോട്ട എത്തിയോസ് റേസിംഗ്

ഇന്ത്യയില്‍ ടൊയോട്ടയ്ക്കുമുണ്ട് സ്വന്തം റേസിംഗ് ചാമ്പ്യന്‍ഷിപ്പ്. ടൊയോട്ടയുടെ TRD പെര്‍ഫോര്‍മന്‍സ് വിഭാഗമാണ് എത്തിയോസ് റേസിംഗ് കാറുകള്‍ക്ക് പിന്നില്‍. പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഒരുങ്ങുന്ന എത്തിയോസ് റേസിംഗ് സെഡാനുകള്‍ FIA -യുടെ അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്.

maruti-jipsi

മാരുതി ജിപ്‌സി

പെട്രോള്‍ എഞ്ചിനും ഭാരം കുറഞ്ഞ ബോഡിയുമാണ് റാലി ലോകത്തു മാരുതി ജിപ്സിക്ക് പ്രചാരം കൂടാനുള്ള കാരണം. ഏറ്റവുമധികം രൂപമാറ്റം സംഭവിക്കുന്ന റാലി കാര്‍ കൂടിയാണ് മാരുതി ജിപ്സി.

Top