മെഡിക്കല്‍ കോളേജ് കോഴയില്‍ മൊഴി തിരുത്തി കോളജ് ഉടമ ആര്‍ ഷാജി

bjp

ആലപ്പുഴ: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ മൊഴി തിരുത്തി കോളജ് ഉടമ ആര്‍ ഷാജി. താന്‍ ആര്‍ക്കും കോഴ നല്‍കിയിച്ചില്ലെന്ന് ഷാജി പറഞ്ഞു.

ഇതു സംബന്ധിച്ച് ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിട്ടില്ല, ബിജെപി അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിട്ടില്ലന്നും അദ്ദേഹം അറിയിച്ചു.

ആര്‍.എസ് വിനോദിനെ പരിചയമുണ്ട് എം.ടി.രമേശിനെ അറിയില്ല, ചാനലുകളില്‍ മാത്രമേ രമേശിനെ കണ്ടിട്ടുള്ളൂവെന്നും ഷാജി വ്യക്തമാക്കി.

ആരും തനിക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇതേക്കുറിച്ചുള്ള ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും എം.ടി. രമേശ് അറിയിച്ചിരുന്നു.

തിരുവനന്തപുരത്തും പാലക്കാട് ജില്ലയിലും മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ താന്‍ കൈക്കൂലി വാങ്ങി എന്നാണ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. ഇതില്‍ തിരുവനന്തപുരത്തെ കോളേജ് ഉടമയുമായി തനിക്ക് പരിചയം പോലുമില്ല. മെഡിക്കല്‍ കോളജ് പോയിട്ട് ഒരു നഴ്‌സറി സ്‌കൂള്‍ പോലും വാങ്ങിച്ചു കൊടുക്കാന്‍ കഴിയാത്ത ആളാണ് താനെന്നു വ്യക്തമായി അറിയാം.

വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമായ ആരോപണമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലക്കാട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ എംടി രമേശിന് കോഴ നല്‍കിയെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പണം നല്‍കിയെന്ന് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്‍ ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു.

മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാമെന്ന പേരില്‍ ചിലര്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ട്ടിതല അന്വേഷണം നടത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സെക്രട്ടറി എ.കെ നസീര്‍ ഉള്‍പ്പെടുന്ന സമിതിയുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരുന്നത്. അഴിമതിക്കെതിരായി കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരിന്നു.

Top