ജയരാജനെതിരെ ക്വട്ടേഷന്‍; റിപ്പോര്‍ട്ട് പച്ചക്കള്ളം, സിപിഎമ്മിന്റെ ഗൂഢതന്ത്രമെന്ന് പ്രണൂബ്

കണ്ണൂര്‍: പി. ജയരാജനെതിരായ ക്വട്ടേഷന്‍ കഥ പൊലീസും സിപിഎമ്മും ചേര്‍ന്നുണ്ടാക്കിയ കള്ളക്കഥയെന്ന് ആരോപണ വിധയനായ പുത്തന്‍കണ്ടം പ്രണൂബ്. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഇന്റലിജസ് റിപ്പോര്‍ട്ട് വ്യാജമാണെന്നും പിന്നില്‍ സിപിഎമ്മിന്റെ ഗൂഢ തന്ത്രമാണെന്നും പ്രണൂബ് അറിയിച്ചു. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് പൊലീസ് പറയുന്ന വ്യക്തിയാണ് പ്രണൂബ്.

രണ്ടുതവണ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും അച്ഛനെ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകര്‍ മൃതദേഹം സംസ്‌കരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും പ്രണൂബ് പറയുന്നു. തനിക്കെതിരായ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രണൂബ് പറഞ്ഞു.

ആര്‍എസ്എസ്-ബിജെപി നേതൃത്വം ഉള്‍പ്പെട്ടു എന്ന് പറയുന്നതും കള്ളമാണ്. തന്നെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും പരിചയപ്പെടുത്തുക, പൂര്‍ണമായിട്ടും നാടുകടത്തുക തുടങ്ങിയ ഉദ്ദേശത്തോടുകൂടിയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും പ്രണൂബ് ആരോപിക്കുന്നു.

Top