Quetta attack and abhorrent act of violence: Ban Ki-Moon

യുണൈറ്റഡ് നേഷന്‍സ്: പാക്കിസ്ഥാനിലെ ക്വെറ്റയില്‍ പോലീസ് ട്രെയിനിംഗ് കോളജിനു നേരെ നടന്ന ഭീകരാക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു.

മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

ചൈന ഉള്‍പ്പെടെയുള്ള മറ്റ് ലോക രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു രംഗത്തെത്തി. ക്വെറ്റയിലെ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും തീവ്രവാദ പോരാട്ടത്തില്‍ പാക് സര്‍ക്കാരിനെ പിന്തുണക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു ക്യാംഗ് അറിയിച്ചു.

തിങ്കളാഴ്ച രാത്രിയില്‍ ക്വെറ്റയിലെ പോലീസ് ട്രെയിനിംഗ് കോളജിലുണ്ടായ ഭീകരാക്രമണത്തില്‍ 61 പേരാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരരാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

Top