പ്രിയങ്ക ചോപ്രയുടെ ടെലിവിഷന്‍ പരമ്പര ക്വാണ്ടികോ; മൂന്നാം സീസണ്‍ ട്രെയിലര്‍ പുറത്തിറങ്ങി

quantico-trailer

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത ടെലിവിഷന്‍ പരമ്പര ക്വാണ്ടികോ സീരീസിന്റെ മൂന്നാം പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അമേരിക്കന്‍ ചാനലായ എബിസി ചാനലില്‍ ഏപ്രില്‍ 26 മുതല്‍ ക്വാണ്ടികോ സംപ്രേക്ഷണം ചെയ്യും.

റേറ്റിംഗ് ഇല്ലാത്തതിനാല്‍ ക്വാണ്ടികോ നിര്‍ത്തുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം സീസണിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. അലക്‌സ് പാരിഷ് എന്ന എഫ്ബിഐ ഏജന്റായാണ് ക്വാണ്ടികോയില്‍ പ്രിയങ്ക അഭിനയിക്കുന്നത്.

Top