ഉപരോധം മറികടക്കാന്‍ കൂടുതല്‍ പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കാനൊരുങ്ങി ഖത്തര്‍

ദോഹ: ഖത്തറിനെതിരായ ഉപരോധ നടപടികള്‍ പിന്‍വലിക്കുന്നതിന് സൗദിയടക്കമുള്ള അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ച ഉപാധികള്‍, തള്ളിയതിനു പിന്നാലെ സമ്പദ് വ്യവസ്ഥയ്ക്ക് തുണയേകുന്ന തീരുമാനവുമായി ഖത്തര്‍ ഭരണകൂടം.

സമീപഭാവിയിലേക്ക് രാജ്യത്തെ പ്രകൃതിവാതകത്തിന്റെ ഉത്പാദനം 30 ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

നിലവില്‍ 77 മില്യണ്‍ ടണ്‍ പ്രകൃതിവാതകമാണ് ഖത്തര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് 2024-ല്‍ 100 ടണ്ണായി വര്‍ദ്ധിപ്പിക്കാനാണ് നീക്കം. പൊതുമേഖല സ്ഥാപനമായ ഖത്തര്‍ പെട്രോളിയമാണ് പ്രകൃതിവാതകത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

നിലവില്‍ പ്രകൃതിവാതകത്തിന്റെ കയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഖത്തര്‍. പ്രകൃതിവാതകത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് ലോകത്തിലെ ഏറ്റവും ധനിക രാജ്യങ്ങളിലൊന്നായി ഖത്തര്‍ സമ്പദ്ഘടനയെ മാറ്റുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്.

Top