ഇ -മാലിന്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കി ആദ്യ കമ്പനിക്കുള്ള നടപടികളുമായി ഖത്തര്‍

e-waste

ദോഹ: മനുഷ്യനും പരിസ്ഥിതിക്കും ഒരേ പോലെ ദോഷമാണ് ഇ-മാലിന്യം. ലോകം മുഴുവന്‍ ഇലക്ട്രോണിക് മാലിന്യം അഥവാ ഇ- വേസ്റ്റ് ആശങ്ക പരത്തുന്നതാണ്. ഇതിനൊരുപാധി എന്ന നിലയിലാണ് ഇ മാലിന്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കി ആദ്യ കമ്പനിക്കുള്ള നടപടികളുമായി ഖത്തര്‍ ഒരുങ്ങുന്നത്.

ഇ-മാലിന്യങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന വസ്തുക്കളില്‍ ഉപയോഗയോഗ്യമായവ പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്നും ഏപ്രില്‍ മാസത്തോടെ അന്തിമരൂപമാകുമെന്നും അധികൃതര്‍ പറഞ്ഞു.

വ്യക്തികളില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും ഇ-മാലിന്യം ശേഖരിച്ചു ഘടകങ്ങള്‍ വേര്‍തിരിച്ചു ദക്ഷിണ കൊറിയയിലേക്ക് അയയ്ക്കുകയാണ് നിലവില്‍ ചെയ്യുന്നത്.

Top