അഞ്ച് ബോയിങ് 777 കാര്‍ഗോ വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

qatar airways

ദോഹ: ഖത്തര്‍ എയര്‍വേയ്‌സും ബോയിങും തമ്മില്‍ അഞ്ച് 777 ഫ്രൈറ്റര്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ബ്രിട്ടനിലെ ഹാംഷയറില്‍ നടക്കുന്ന ഫാന്‍ബറ രാജ്യാന്തര എയര്‍ഷോയില്‍വെച്ച് കരാറില്‍ ഒപ്പിട്ടു. 102 മെട്രിക് ടണ്‍ ഭാരവും വഹിച്ച് 4900 നോട്ടിക്കല്‍ മൈല്‍ വരെ ദൂരം സഞ്ചരിക്കാന്‍ തക്ക ശേഷിയുള്ളതാണ് ബോയിങ് 777 ഫ്രൈറ്റര്‍ വിമാനങ്ങള്‍.

ഖത്തര്‍ എയര്‍വേയ്‌സിന്റെ കാര്‍ഗോ നിരയിലേക്ക് അഞ്ച് ബോയിങ് 777 വിമാനങ്ങള്‍ കൂടി ചേര്‍ക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്നും കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ മുന്‍നിര കാര്‍ഗോ വിമാന സര്‍വീസായി ഖത്തര്‍ എയര്‍വേയ്‌സ് മാറിയെന്നും ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

Top