ലോകത്തെ അമ്പരപ്പിച്ച നേട്ടവുമായി ഇന്ത്യ, സമ്പദ്ഘടനയില്‍ ചൈനയെ മറികടന്നു

ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തിരിച്ചു കയറുന്നതായി റിപ്പോര്‍ട്ട്. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) നിരക്ക് 7.2 ശതമാനം ആയി ഉയര്‍ന്നു.

ജിഡിപി നിരക്ക് ഉയര്‍ന്നത് ഇന്ത്യയെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് തിരികെ എത്തിച്ചു. കഴിഞ്ഞ പാദത്തില്‍ 6.5 ശതമാനം വളര്‍ച്ചയുമായി ഇന്ത്യ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

സാമ്പത്തിക വിദഗ്ധര്‍ 6.9 ശതമാനം വളര്‍ച്ച പ്രവചിച്ച സ്ഥാനത്താണ് ഇന്ത്യ 7.2 ശതമാനത്തിലേക്കു കുതിച്ചുചാടിയത്. ജൂണ്‍ പാദത്തില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയായ 5.7 ശതമാനമാണ് ഇന്ത്യ രേഖപ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴത്തെ നേട്ടം നരേന്ദ്ര മോദി സര്‍ക്കാരിന് ഏറെ ആത്മവിശ്വാസം പകരുന്നതാണ്.

Top