ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും എതിരാളിയായി പ്യൂഷോ 3008

ന്ത്യയിലെ വാഹന വിപണിക്ക് മത്സരത്തിന്റെ ദിനങ്ങളാണ് കടന്നുവരുന്നത്.

ഇന്ത്യന്‍ നിര്‍മ്മാതാക്കളും വിദേശ നിര്‍മ്മാതാക്കളും എസ്‌യുവികളെ ഇറക്കാന്‍ മത്സരിക്കുമ്പോള്‍ എസ്‌യുവി പോരിന് സാക്ഷ്യം വഹിക്കുകയാണ് വാഹന വിപണി.

ഇതിനിടയിലേക്കാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോയും കടന്നുവരാന്‍ ഒരുങ്ങുന്നത്.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ എതിരാളിയായാണ് പ്യൂഷോ 3008 ഇന്ത്യയിലേക്ക് എത്തുന്നത്.

പ്യൂഷോയുടെ വരവിനു മുന്നോടിയായി സികെ ബിര്‍ല ഗ്രൂപ്പുമായി മാതൃസ്ഥാപനം പിഎസ്എ ഗ്രൂപ്പ് കൈകോര്‍ത്തിരിക്കുകയാണ്. 2020ഓടെ പ്യൂഷോ ഇന്ത്യന്‍ മണ്ണില്‍ ചുവട് വക്കും.

ഹിന്ദുസ്താന്‍ മോട്ടോര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഇന്ത്യയില്‍ പ്യൂഷോ കാറുകളുടെ വില്‍പനയ്ക്കും വിതരണത്തിനും നേതൃത്വം നല്‍കുന്നത്.

സികെ ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള AVTEC ലിമിറ്റഡിനാണ് പ്യൂഷോ കാറുകള്‍ക്കുള്ള പവര്‍ട്രെയിനുകളുടെ ഉത്തരവാദിത്വം.

ഇന്ത്യയിലേക്കുള്ള കടന്നുവരവിനു മുന്നോടിയായി ഇന്ത്യന്‍ നിരത്തില്‍ റോഡ് ടെസ്റ്റുമായി പ്യൂഷോ കാറുകള്‍ സജ്ജീവമാവുന്നുണ്ട്.

pyusho 1

ആഭ്യന്തര ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ കാറുകളെ വില കുറച്ച് വിപണിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് പ്യൂഷോ.

പ്യൂഷോയില്‍ നിന്നും ഇന്ത്യയില്‍ എത്താനിരിക്കുന്ന ആദ്യ മോഡലാണ് പ്യൂഷോ 3008 എസ്‌യുവി.

വേറിട്ട ഹെഡ്‌ലാമ്പ് സ്‌റ്റൈലിംഗും, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുമാണ് പ്യൂഷോ 3008 ന്റെ ഫ്രണ്ട് എന്‍ഡ് വിശേഷണങ്ങള്‍.

പുറമെ വലുപ്പമേറിയ എയര്‍ ഡാമും, ക്രോം ഇന്‍സേര്‍ട്ടുകള്‍ ലഭിച്ച ഗ്രില്ലും ഉണ്ട്.

ഡ്യൂവല്‍ ക്രോം എക്‌സ്‌ഹോസ്റ്റ് പൈപുകളും ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീമും 19 ഇഞ്ച് അലോയ് വീലുകളും എസ്‌യുവിയുടെ ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

എക്സ്റ്റീരിയറില്‍ ഉപരി ഇന്റീരിയറാണ് പ്യൂഷോ 3008നെ വ്യത്യസ്ഥമാക്കുന്നത്.പ്യൂഷോയുടെ iCockpti ഡിസൈനാണ് ഇന്റീരിയറില്‍ ഒരുങ്ങുന്നത്.

pyusho2

2.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടെ ഫണ്ട്‌റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍, പനാരോമിക് സണ്‍റൂഫ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രിക്കല്‍ ടെയില്‍ഗേറ്റ് എന്നിവയും പ്യൂഷോ 3008ന്റെ വിശേഷണങ്ങളാണ്.

130 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും,118 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് പ്യൂഷോ 3008 ല്‍ ഒരുങ്ങുന്നത്.

BlueHDi ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയുടെ ജിടി ലൈനില്‍ ഒരുങ്ങുന്നത്.

2.0 ലിറ്റര്‍ BlueHDi 180 ട&ട എഞ്ചിനാണ് ജിടി വേരിയന്റുകളില്‍ ഇടംപിടിക്കുന്നതും. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് പ്യൂഷോ 3008 ല്‍ കമ്പനി ലഭ്യമാക്കുന്നത്.

Top